---
title: "പയ്യന്നൂരിൽ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് പണം കവർന്നു"
english_title: "Bike-borne gang attacks, robs money in Payyannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/309099/Bike-borne gang attacks, robs money in Payyannur"
published_at: "2025-08-17T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a159b2cd7fc_Screenshot_20250817_095440_VN_-_Video_Editor.jpg"
keywords: []
---

# പയ്യന്നൂരിൽ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് പണം കവർന്നു

> **Lead Summary:** പയ്യന്നൂർ: പയ്യന്നൂർ റൂറൽ ബേങ്കിലെ മുൻ ജീവനക്കാരനും ചെറുകുന്ന് അന്നപൂർണേശ്വരി ഗ്യാസ് ഏജൻസിയിലെ ജീവനക്കാരനുമായ മഹാദേവഗ്രാമത്തിലെ സി.കെ രാമകൃഷ്ണനിൽ നിന്ന് ബൈക്കിലെത്തിയ മൂന്നംഗ സംഘം പണം കവർന്നു.

## Article Content

പയ്യന്നൂർ: പയ്യന്നൂർ റൂറൽ ബേങ്കിലെ മുൻ ജീവനക്കാരനും ചെറുകുന്ന് അന്നപൂർണേശ്വരി ഗ്യാസ് ഏജൻസിയിലെ ജീവനക്കാരനുമായ മഹാദേവഗ്രാമത്തിലെ സി.കെ രാമകൃഷ്ണനിൽ നിന്ന് ബൈക്കിലെത്തിയ മൂന്നംഗ സംഘം പണം കവർന്നു.

 2,05,400 രൂപയുമായി വീട്ടിലേക്ക് പോകുമ്പോൾ ബൈക്കിലെത്തിയ 3 അംഗ സംഘം പിടിച്ചു തള്ളി ബേഗ് കൈക്കലാക്കി കടന്നു കളയുകയായിരുന്നു. പരിക്കു പറ്റിയ രാമകൃഷ്ണനെ പയ്യന്നൂർ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/309099/Bike-borne gang attacks, robs money in Payyannur)